ചില്ലറ സെറ്റപ്പൊന്നുമല്ല രാഹുലിന്റെ ഔദ്യോഗിക വസതിയിലുള്ളത്, ഒഴിയുന്നത് പൂർണമനസോടെയായിരിക്കില്ലെന്ന് വ്യക്തം

Wednesday 29 March 2023 10:56 AM IST

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വത്തിനൊപ്പം ,ഔദ്യോഗിക വസതിയായ ടി.എൽ(തുഗ്ളക്ക് ലെയിൻ) 12 എന്നറിയപ്പെട്ട പാർട്ടിയുടെ ഡൽഹിയിലെ രണ്ടാം അധികാരകേന്ദ്രവും നഷ്‌ടമാകുന്നു. മുൻ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ 10 ജൻപഥ് കഴിഞ്ഞാൽ, 19 വർഷമായി ഈ വീടായിരുന്നു നിർണായക ചർച്ചകളുടെയും കൂടിക്കാഴ്‌‌ചകളുടെയും വേദി.

2004ൽ ഉത്തർപ്രദേശിലെ അമേഠിയിൽ നിന്ന് ആദ്യമായി ലോക്‌സഭയിലെത്തിയപ്പോഴാണ് രാഹുലിന് ഈ ഔദ്യോഗിക വസതി ലഭിച്ചത്. പാർലമെന്റ്, അക്‌ബർ റോഡിലെ പാർട്ടി ആസ്ഥാനം, സോണിയയുടെ വസതി .എല്ലാം കാറിൽ അഞ്ചു മിനിട്ടിൽ എത്താവുന്ന ദൂരത്തിൽ. സുരക്ഷിതമായ ഒരു കോണിൽ സ്ഥിതി ചെയ്യുന്ന വിശാലമായ ടൈപ്പ് 8 ബംഗ്ളാവിലാണ് രാഹുലിന്റെ ഓഫീസും . പാർട്ടി ചർച്ചകൾ പ്രത്യേക മുറിയിൽ. മാദ്ധ്യമങ്ങൾക്ക് ഉള്ളിൽ പ്രവേശനമില്ല. വീടിനുള്ളിലെ അലങ്കാരങ്ങളെല്ലാം സഹോദരി പ്രിയങ്കയുടെ കൈവിരുതാണ്. വിശാലമായ വളപ്പിന്റെ കോണിൽ ഷട്ടിൽ കോർട്ടും വീടിനുള്ളിൽ ജിമ്മും.

10, ജൻപഥിലെ വീട്ടിൽ നിന്ന് 2005ൽ താമസം മാറ്റിയ ശേഷം രാഹുലിന്റെ രാഷ്‌ട്രീയ ജീവിതത്തിലെ ജയപരാജയങ്ങൾക്കെല്ലാം ഈ വസതി സാക്ഷ്യം വഹിച്ചു. 2007ൽ യൂത്ത് കോൺഗ്രസിന്റെയും എൻ.എസ്.യു.ഐയുടെയും ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറിയും, 2013ൽ ഉപാദ്ധ്യക്ഷനും ,2017ൽ അദ്ധ്യക്ഷനുമായി .2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം അദ്ധ്യക്ഷ സ്ഥാനം രാജി വച്ചെങ്കിലും വീടിന്റെ പ്രാധാന്യം കുറഞ്ഞില്ല. ഛത്തീസ്ഗഡിലെ ഭൂപേഷ് ബാഗേൽ-ടിഎസ് സിംഗ് ദിയോ, രാജസ്ഥാനിലെ അശോക് ഗെഹ്‌ലോട്ട്-സച്ചിൻ പൈലറ്റ് തർക്കങ്ങളിലടക്കം 10 ജൻപഥ്(സോണിയ), 24 അക്‌ബർ റോഡ്(പാർട്ടി ആസ്ഥാനം), 15 ജി.ആർ.ജി(പാർട്ടി വാർ റൂം) എന്നിവയ്‌ക്കൊപ്പം ടി.എൽ 12ഉം നിർണായക ചർച്ചകളുടെ വേദിയായി.

വീടൊഴിയണമെന്ന ലോക്‌സഭാ ഹൗസിംഗ് കമ്മിറ്റിയുടെ നോട്ടീസിനുള്ള മറുപടിയിൽ, ടി.എൽ 12മായുള്ള ആത്‌മബന്ധവും, അവിടത്തെ സന്തോഷകരമായ ഓർമകളും രാഹുൽ വിശദീകരിക്കുന്നു. നോട്ടീസ് പ്രകാരം വീടൊഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. വീടൊഴിഞ്ഞാൽ 10 ജൻപഥിലേക്ക് മാറുമെന്നാണ് സൂചന.

വ​സ​തി​ ​ഒ​ഴി​യു​മെ​ന്ന് ​രാ​ഹു​ൽ,​ ​ജ​ന​ങ്ങ​ളോ​ട് ​ക​ട​പ്പാ​ട്

ലോ​ക്‌​സ​ഭാം​ഗ​ത്വം​ ​ന​ഷ്‌​ട​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഡ​ൽ​ഹി​ ​തു​ഗ്ള​ക്ക് ​ലെ​യ്‌​നി​ലെ​ 12​-ാം​ ​ന​മ്പ​ർ​ ​വ​സ​തി​ ​ഒ​ഴി​യ​ണ​മെ​ന്ന​ ​ലോ​ക്‌​സ​ഭാ​ ​ഹൗ​സിം​ഗ് ​ക​മ്മി​റ്റി​യു​ടെ​ ​ആ​വ​ശ്യം​ ​അ​നു​സ​രി​ക്കു​മെ​ന്ന് ​രാ​ഹു​ൽ​ ​ഗാ​ന്ധി. 2004​ൽ​ ​അ​മേ​ഠി​യി​ൽ​ ​നി​ന്ന് ​ജ​യി​ച്ച​ ​അ​ന്നു​ ​മു​ത​ൽ​ ​താ​മ​സി​ക്കു​ന്ന​ ​വ​സ​തി​യി​ലെ​ ​സ​ന്തോ​ഷ​ക​ര​മാ​യ​ ​ഓ​ർ​മ്മ​ക​ൾ​ക്ക് ​ത​ന്നെ​ ​ജ​യി​പ്പി​ച്ച​ ​ജ​ന​ങ്ങ​ളോ​ട് ​ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന് ​ക​ത്തി​ൽ​ ​രാ​ഹു​ൽ​ ​പ​റ​ഞ്ഞു.​ ​അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ​പ​റ​യാ​തെ​യും​ ​മു​ൻ​വി​ധി​ക​ളി​ല്ലാ​തെ​യും​ ​നോ​ട്ടീ​സി​ലെ​ ​കാ​ര്യ​ങ്ങ​ൾ​ ​പാ​ലി​ക്കു​മെ​ന്ന് ​രാ​ഹു​ൽ​ ​വ്യ​ക്ത​മാ​ക്കി.​ ​ഏ​പ്രി​ൽ​ 22​നു​ള്ളി​ൽ​ ​ഒ​ഴി​യ​ണ​മെ​ന്നാ​ണ് ​രാ​ഹു​ലി​ന് ​ല​ഭി​ച്ച​ ​നോ​ട്ടീ​സ്.

'എൻ.എസ്.യു.ഐ പുനഃസംഘടനാ ചർച്ചകൾക്കായി രാഹുൽ ഗാന്ധിയെ ആദ്യമായി കണ്ടത് ടി.എൽ 12ലാണ്. 2008ൽ എൻ.എസ്.യു.ഐ ഉപാദ്ധ്യക്ഷൻ, 2014ൽ ദേശീയ പ്രസിഡന്റ് എന്നീ നിലകളിൽ നടന്ന ചർച്ചകളുടെ വേദിയായിരുന്നു. ഭക്ഷണം നൽകി രാഹുൽ മികച്ച ആതിഥേയനാകും. ഇടയ്‌ക്കിടെ ചോക്ളേറ്റ് വിതരണം".

-റോജി ജോൺ എം.എൽ.എ