റോഡ് ഷോയ്‌ക്കിടെ ജനങ്ങൾക്കിടയിലേയ്ക്ക് 500ന്റെ നോട്ടുകൾ വാരിവിതറി കോൺഗ്രസ് നേതാവ്; വീഡിയോ

Wednesday 29 March 2023 12:41 PM IST

ബംഗളൂരു: റോഡ് ഷോയ്ക്കിടെ ജനങ്ങൾക്കിടയിലേയ്ക്ക് നോട്ടുകളെറിഞ്ഞ് കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാർ. കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രജ ധ്വനി യാത്ര കഴിഞ്ഞ ദിവസം മാണ്ഡ്യയിലൂടെ കടന്നുപോകുന്നതിനിടെ ആയിരുന്നു സംഭവം. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ വലിയ ചർച്ചകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്നത്.

ഒരു ബസിന് മുകളിൽ നിൽക്കുന്ന ശിവകുമാർ റാലിയ്ക്കിടെ ജനങ്ങൾക്കിടയിലേയ്ക്ക് 500ന്റെ നോട്ടുകൾ എറിയുന്നതാണ് ദൃശ്യങ്ങളിൽ. മേയ് 10ന് നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആകാൻ സാദ്ധ്യതയുള്ള നേതാവാണ് ശിവകുമാർ.

ശിവകുമാറിന്റെ നേതൃത്വത്തിൽ കർണാടക തിരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. 224 അംഗ നിയമസഭയിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇതിനോടകം തന്നെ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു.