രാമനായി പ്രഭാസ്, സീതയായി കൃ​തി; ​രാമനവമി ദിനത്തിൽ ആരാധകർക്കായി 'ആദിപുരുഷി'ന്റെ  പുതിയ പോസ്റ്റ‌ർ

Thursday 30 March 2023 2:35 PM IST

പ്രഭാസ് നായകനായി എത്തുന്ന 'ആദിപുരുഷ്' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി. പ്രഭാസാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റർ പങ്കുവച്ചത്. രാ​മാ​യ​ണ​ ​ക​ഥ​യെ​ ​ആ​സ്പ​ദ​മാ​ക്കി​ ​ഓം​ ​റൗ​ട്ടാണ് ചി​ത്രം​ ​ സംവിധാനം ചെയ്യുന്നത്. രാമ-ലക്ഷ‌്മണനെയും സീതയെയും വണങ്ങുന്ന ഹനുമാന്റെ ചിത്രമാണ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

രാമനവമി ദിവസമായ ഇന്ന് ചിത്രത്തിന്റെ പ്രമോഷൻ തുടങ്ങുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ രാ​വ​ണ​നെ അവതരിപ്പിക്കുന്നത് ​ ​ബോ​ളി​വു​ഡ് ​താ​രം​ ​സെ​യ്ഫ് ​അ​ലി​ഖാ​ൻ​ ​ആ​ണ്.​ ​ജൂൺ 16നാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. ചിത്രത്തിൽ കൃ​തി​ ​സ​നോ​ൺ​ ​ആ​ണ് ​നാ​യി​ക.

ടി സീരിസ്, റെട്രോഫെെൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സ​ണ്ണി​ ​സിം​ഗ് ​ആ​ണ് ​ല​ക്ഷ‌്മ​ണന്റെ​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ക.​ ​തി​ന്മയ്ക്ക് ​മു​ക​ളി​ൽ​ ​ന​ന്മ​യു​ടെ​ ​വി​ജ​യം​ ​എ​ന്നാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ടാ​ഗ്‌​‌​ലൈ​ൻ.​ ​വി ​എ​ഫ് ​എ​ക്സി​ന് ​ഏ​റെ​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​നി​ര​വ​ധി​ ​വി​ദേ​ശ​ ​സാ​ങ്കേ​തി​ക​ ​പ്ര​വ​ർ​ത്ത​ക​രും​ ​അ​ണി​നി​ര​ക്കു​ന്നു​ണ്ട്.​