അഞ്ചുതെങ്ങിൽ പന്തം കൊളുത്തി പ്രകടനം
Friday 31 March 2023 4:40 AM IST
കടയ്ക്കാവൂർ: കേരളത്തിലെ സ്ത്രീകൾക്കെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നടത്തിയ ഹീനമായ പദപ്രയോഗത്തിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. പ്രതിഷേധ സമരം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ആറ്റിങ്ങൽ ഏരിയാ പ്രസിഡന്റ് ലിജാബോസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സരിതാ ബിജു അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി സോഫിയ ജ്ഞാനദാസ്, ബ്ലോക്ക് പഞ്ചായത്തംഗം ജയശ്രീരാമൻ തുടങ്ങിയവർ സംസാരിച്ചു.