സൈക്കിൾ ചവിട്ടി ഡിജിറ്റൽ ഇന്ത്യ‌‌യ്‌ക്ക് കൈയടിച്ച് ജി 20

Friday 31 March 2023 4:18 AM IST

കുമരകം: കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യ തീർത്ത ഡിജിറ്റൽ സംവിധാനങ്ങളിലൂടെയുള്ള 'സൈക്കിൾ സവാരി' ആസ്വദിച്ച് ജി 20 രാജ്യങ്ങളിലെ ഉദ്യോഗസ്ഥ പ്രതിനിധികൾ. കുമരകത്ത് ആരംഭിച്ച ജി 20 ഷെർപ്പകളുടെ (രാഷ്ട്രത്തലവന്റെ പ്രതിനിധിയായി ഉന്നത സംഘത്തെ നയിക്കുന്നയാൾ) രണ്ടാം സമ്മേളനത്തിലെ 'കൊവിൻ' പ്രദർശന വേദിയിലാണ് ഇന്ത്യയുടെ ഡിജിറ്റൽ നേട്ടങ്ങൾ വിവരിക്കുന്നത്.

സ്റ്റാളിലെ സൈക്കിളിൽ കയറി ചവിട്ടിയാൽ ഡിജിറ്റൽ രംഗത്ത് ഇന്ത്യയുടെ നേട്ടങ്ങളെല്ലാം അറിഞ്ഞ് തൊട്ടുമുന്നിലുള്ള സ്ക്രീനിലൂടെ യാത്രചെയ്യാം. ജർമ്മനി, നെതർലൻഡുമടക്കമുള്ള രാജ്യങ്ങളിലെ പ്രതിനിധികൾ ഇത് കണ്ടറിഞ്ഞു.

രാജ്യത്തെ ഡിജി ലോക്കർ, യു.പി.ഐ ഉൾപ്പടെ ഡിജിറ്റൽ നേട്ടങ്ങൾക്ക് പ്രതിനിധികൾ കൈയടിച്ചു. പെട്ടിക്കടകളിൽ വരെ യു.പി.ഐ സംവിധാനം നടപ്പാക്കിയതും പ്രതിനിധികളെ വിസ്മയിപ്പിച്ചു. ഓൺലൈൻ പണമിടപാടിലൂടെ ചായ പോലും വാങ്ങുന്നതിനെക്കുറിച്ചും പ്രതിനിധികൾ ചോദിച്ചറിഞ്ഞു.

 താരമായി ഡിജിലോക്കർ

പഴയകാല ഫയലുകളുടെ ഡിജിറ്റൽ പതിപ്പായ ഡിജിലോക്കറിനെക്കുറിച്ചും പ്രതിനിധികളെ ബോദ്ധ്യപ്പടുത്തി. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും എൻ.സി.ഇ.ആർ.ടി.യുടെയും സംയുക്തസംരംഭമായ ദിക്ഷ ആപ്പുവഴി (ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഫോർ നോളജ് ഷെയറിംഗ്) രാജ്യം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും വിശദമാക്കി.

മൈക്രോസോഫ്ട്, ഗൂഗിൾ, പേടിഎം തുടങ്ങിയ പങ്കാളിത്ത കമ്പനികളിൽ നിന്നുള്ള, പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിൽ ഡി.പി.ഐകളിൽ (ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രെക്ചർ) നിർമ്മിച്ച വിവിധ സംരംഭങ്ങളും പ്രദർശിപ്പിച്ചിരുന്നു. ഇന്നും നാളെയും കെ.ടി.ഡി.സി റിസോർട്ടിലാണ് ഷെർപ്പകളുടെ ഒത്തുചേരൽ. രണ്ടിന് ഓണാഘോഷവും സാംസ്‌കാരിക പരിപാടികളും. ജി 20 അംഗരാജ്യങ്ങൾ, 9 പ്രത്യേക ക്ഷണിതാക്കളായ രാജ്യങ്ങൾ, യു.എൻ ഉൾപ്പടെ രാജ്യാന്തര സംഘടനകൾ എന്നിവയിൽ നിന്നായി 120 പ്രതിനിധികളാണ് ഏപ്രിൽ 2 വരെയുള്ള സമ്മേളനത്തിൽ പങ്കെടുക്കുക. 6 മുതൽ 9 വരെ ഡെവലപ്പ്മെന്റൽ വർക്കിംഗ് ഗ്രൂപ്പ് യോഗവും നടക്കും.

ജി​ 20​ ​:​ ​ഗൗ​ര​വ​മേ​റി​യ​ ​ച​ർ​ച്ച​ക​ൾ​ക്ക് ​ഇ​ന്ന് ​തു​ട​ക്കം

കോ​ട്ട​യം​ ​:​ ​ജി​ 20​ ​ഷെ​ർ​പ്പ​ ​യോ​ഗ​ത്തി​ൽ​ ​ഗൗ​ര​വ​മേ​റി​യ​ ​ച​ർ​ച്ച​ക​ൾ​ക്ക് ​അ​ടി​ത്ത​റ​യി​ടു​ന്ന​ ​പ്ലീ​ന​റി​ ​സെ​ഷ​നു​ക​ൾ​ ​ഇ​ന്ന് ​തു​ട​ങ്ങും.​ ​രാ​വി​ലെ​ 9.30​ന് ​കു​മ​ര​കം​ ​വാ​ട്ട​ർ​ ​സ്‌​കേ​പ്പ് ​റി​സോ​ർ​ട്ടി​ൽ​ ​ന​ട​ക്കു​ന്ന​ ​പ്ലീ​ന​റി​ ​ഉ​ദ്ഘാ​ട​ന​ ​സെ​ഷ​നി​ൽ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​മു​ര​ളീ​ധ​ര​ൻ​ ​സം​സാ​രി​ക്കും. ഡി​ജി​റ്റ​ൽ​ ​അ​ടി​സ്ഥാ​ന​ ​ച​ർ​ച്ച​ക​ളാ​യി​രു​ന്നു​ ​ആ​ദ്യ​ദി​നം​ ​ന​ട​ന്ന​ത്.​ ​തു​ട​ർ​ന്ന് ​ന​ട​ന്ന​ ​'​ഡി.​പി.​ഐ​ ​എ​ങ്ങ​നെ​ ​സ്റ്റാ​ർ​ട്ട​പ്പ് ​ആ​വാ​സ​വ്യ​വ​സ്ഥ​ക്ക് ​ഊ​ർ​ജം​ ​പ​ക​രു​ന്നു​'​വെ​ന്ന​ ​സെ​ഷ​നി​ൽ​ ​ഇ​ൻ​ഫോ​സി​സ് ​സ​ഹ​സ്ഥാ​പ​ക​നും​ ​ബോ​ർ​ഡ് ​ചെ​യ​ർ​മാ​നു​മാ​യ​ ​ന​ന്ദ​ൻ​ ​നി​ലേ​ക്ക​ണി,​ ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​ൻ​ ​ഇ​ന്റേ​ണ​ൽ​ ​മാ​ർ​ക്ക​റ്റ് ​ക​മ്മി​ഷ​ണ​ർ​ ​തി​യ​റി​ ​ബ്രെ​ട്ട​ൻ​ ​എ​ന്നി​വ​ർ​ ​ഓ​ൺ​ലൈ​നാ​യി​ ​സം​സാ​രി​ച്ചു.​ ​ഡി​ജി​റ്റ​ൽ​ ​രം​ഗ​ത്തെ​ ​വി​ക​സ​നം​ ​എ​ങ്ങ​നെ​ ​കു​ടും​ബ​ങ്ങ​ളി​ൽ​ ​സ​മൃ​ദ്ധി​ ​കൊ​ണ്ടു​വ​രു​മെ​ന്ന​ ​ച​ർ​ച്ച​യി​ൽ​ ​ല​ണ്ട​ൻ​ ​ചാ​ത്തം​ ​ഹൗ​സ് ​ഫെ​ലോ​ ​സി​ദ്ധാ​ർ​ഥ് ​തി​വാ​രി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ആ​രോ​ഗ്യം,​ ​വി​ദ്യാ​ഭ്യാ​സം,​ ​ഭ​ക്ഷ്യ​സു​ര​ക്ഷ,​ ​കാ​ലാ​വ​സ്ഥാ​ ​പൊ​രു​ത്ത​പ്പെ​ടു​ത്ത​ൽ​ ​എ​ന്നി​വ​യെ​ ​ഡി​ജി​റ്റ​ൽ​ ​വി​ക​സ​നം​ ​സ്വാ​ധീ​നി​ക്കു​മെ​ന്ന് ​ച​ർ​ച്ച​ ​വി​ല​യി​രു​ത്തി.​ ​'​ആ​ഗോ​ള​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഡി.​പി.​ഐ​'​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ലു​ള്ള​ ​ര​ണ്ടാ​മ​ത്തെ​ ​സെ​ഷ​നി​ൽ​ ​ആ​ധാ​ർ​ ​ഇ​ന്ത്യ​ ​സ്റ്റാ​ക്ക് ​മു​ൻ​ ​ചീ​ഫ് ​ആ​ർ​ക്കി​ടെ​ക്കും,​ ​ഏ​ക്സ് ​സ്റ്റെ​പ്പ് ​ഫൗ​ണ്ടേ​ഷ​ൻ​ ​സി.​ടി.​ഒ​യു​മാ​യ​ ​പ്ര​മോ​ദ് ​വ​ർ​മ​ ​മോ​ഡ​റേ​റ്റ​റാ​യി.