ഹയർസെക്കൻഡറി പരീക്ഷ സമാപിച്ചു

Friday 31 March 2023 12:30 AM IST

കൽപ്പറ്റ: ഹയർസെക്കൻഡറി ,വൊക്കേഷൻ ഹയർ സെക്കൻഡറി പരീക്ഷ സമാപിച്ചു. ജില്ലയിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 21,730 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.പ്ലസ് വണ്ണിന് 9,753 വിദ്യാർത്ഥികളും, പ്ലസ്ടുവിന് 9,377 വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതിയത്. 2600 വിദ്യാർത്ഥികൾ പ്രൈവറ്റ് ആയാണ് പ്ലസ് വൺ ,പ്ലസ് ടു ക്ലാസുകളിൽ പരീക്ഷ എഴുതിയത്.പരീക്ഷയ്ക്കായി 90 കേന്ദ്രങ്ങളാണ് ജില്ലയിൽ ഒരുക്കിയിരുന്നത്.ഏപ്രിൽ 3 മുതൽ 26 വരെ ഉത്തരക്കടലാസ് മൂല്യനിർണയം നടക്കും. മെയ് രണ്ടാം വാരം ഫലപ്രഖ്യാപനവും ഉണ്ടാകും.ഈ വർഷത്തെ പരീക്ഷ പൊതുവേ എളുപ്പമായിരുന്നു എന്ന് വിദ്യാർത്ഥികൾ പറഞ്ഞു.കൂട്ടുകാരെ വേർപിരിയുന്നതിനുള്ള വിഷമവും വിദ്യാർത്ഥികൾ പങ്കുവെച്ചു. എസ്.എസ്.എൽ.സി പരീക്ഷയുമായി താരതമ്യം ചെയ്യുമ്പോൾ പ്ലസ്ടുവിന് വയനാട്ടിൽ വിജയ് ശതമാനം വർദ്ധനവുണ്ട്.കഴിഞ്ഞ വർഷത്തേക്കാൾ മികച്ച വിജയശതമാനം ഉറപ്പാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. വയനാട്ടിൽ ഹയർസെക്കൻഡറി വിഭാഗത്തിന്ഒരു കോർഡിനേറ്റർ മാത്രമാണ് നിലവിൽ ഉള്ളത്. കോഴിക്കോട് ഓഫീസാണ് ജില്ലയിലെ പ്രവർത്തനങ്ങൾ നടത്തുന്നത്.ഹയർസെക്കൻഡറി വിഭാഗത്തിന് കൂടുതൽ പരിഗണന വയനാടിന് ലഭിക്കണമെന്ന ആവശ്യം ശക്തമാണ്.

Advertisement
Advertisement