ജവാനും മുല്ലപ്പൂവും പ്രേക്ഷകരെ ആകർഷിച്ചോ,​ വിഡിയോ റിവ്യു

Friday 31 March 2023 10:25 PM IST

സുമേഷ് ചന്ദ്രൻ,​ ശിവദ എന്നിവരെ കേന്ദ്ര കഥാപത്രങ്ങളാക്കി നവാഗതനായ രഘുമേനോൻ സംവിധാനം ചെയ്ത ജവാനും മുല്ലപ്പൂവും തിയേറ്ററുകളിലെത്തി. മുല്ലപ്പൂ അലർജിയുള്ള ജവാന്റെ കുടുംബത്തിലുണ്ടാകുന്ന സംഭവങ്ങൾ നർമ്മത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് സംവിധായകൻ. ജയശ്രീ ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് കൃഷ്ണനും വേഷമിടുന്നു. ചിത്രത്തിന് മികച്ച അഭിപ്രായമാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.

ടു ക്രിയേറ്റീവ് മൈൻഡ്‌സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാഹുൽ മാധവ്,​ ബേബി സാധിക മേനോൻ,​ ദേവി അജിത്ത്,​ ബാലാജി ശർമ്മ,​ വിനോദ് കെടാമംഗലം,​ സാബു ജേക്കബ്,​ കോബ്രാ രാജേഷ്. സന്ദീപ് കുമാർ,​ അമ്പിളി സുനിൽ ഹരിശ്രീ മാർട്ടിൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ,​ ബി.കെ. ഹരിനാരാണന്റെ വരികൾക്ക് ഫോർ മ്യൂസിക്ക് സംഗീതം നൽകിയിരിക്കുന്നു.