വേർപിരിയലല്ലെന്ന് വിഷ്‌ണു വിശാൽ

Saturday 01 April 2023 2:25 AM IST

തമിഴ് യുവനടൻ വിഷ്‌ണു വിശാൽ അടുത്തിടെ പങ്കുവച്ച ട്വീറ്റ് വൈറലായതിനെ തുടർന്ന് വിശദീകരണവുമായി താരം.

എല്ലാവർക്കും നമസ്‌‌കാരം. കുറച്ചുദിവസങ്ങൾക്കു മുൻപ് എന്റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ്. അത് പ്രൊഫഷണൽ ജീവിതത്തെ ഉദ്ദേശിച്ച് ഞാൻ എഴുതിയ വാക്കുകളായിരുന്നു. വ്യക്തിപരമായ കാര്യമൊന്നുമല്ല .വിഷ്‌ണു വിശാൽ കുറിച്ചു. കഴിഞ്ഞ ദിവസമായിരുന്നു വിവാദപരമായ ട്വീറ്റ് വിഷ്‌ണു പങ്കുവച്ചത്. 'ഇതൊന്നും സാരമില്ല. ഞാൻ വീണ്ടും ശ്രമിച്ചു. എന്നാൽ വീണ്ടും പരാജിതനായി. വീണ്ടും ഞാൻ പഠിച്ചു. കഴിഞ്ഞ തവണ നഷ്ടപ്പെട്ടത് തന്റെ തെറ്റ് കാരണമല്ല. അതു വഞ്ചിക്കപ്പെട്ടതും നിരാശയും കാരണമാണ് . എന്നായിരുന്നു ട്വീറ്റ്. ജീവിതപാഠങ്ങൾ എന്ന ഹാഷ് ടാഗും താരം നൽകിയിരുന്നു. പോസ്റ്റ് കണ്ടതോടെ താരം വീണ്ടും വിവാഹമോചിതനാകുകയാണെന്ന പ്രചാരണം ഉയർന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരായത്. ആദ്യ വിവാഹ ബന്ധം അവസാനിച്ചതിനുശേഷമാണ് ജ്വാലയുമായുള്ള വിഷ്ണുവിന്റെ പ്രണയബന്ധം ആരാധകർ ചർച്ചചെയ്യുന്നത്.