കള്ളനായി വിഷ്ണു, നേതാവായി ഷൈൻ

Saturday 01 April 2023 2:45 AM IST

വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പാലയിൽ ആരംഭിച്ചു.തൊഴിൽ രംഗത്ത് കൃത്യമായ അജണ്ടയുള്ള ഒരു മോഷ്ടാവ് യുവരാഷ്ട്രീയനേതാവിന്റെ ജീവിതത്തിൽ എത്തിപ്പെടുന്നതോടെ ഉണ്ടാകുന്ന സംഭവങ്ങളുടെ അത്യന്തം രസകരമായ ചലച്ചിത്രാവിഷ്കാരമാണ് ചിത്രത്തിന്റെ പ്രമേയം.വിഷ്ണുവും ഷൈനും ആണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്നേഹ ബാബു, പവിത്ര ലഷ്മൺ എന്നിവരോടൊപ്പം മറ്രൊരു നായിക കൂടിയുണ്ട്. യുട്യൂബ് വെബ്സീരീസിലൂടെ ശ്രദ്ധേയയായ സ് നേഹ ബാബു ആദ്യരാത്രി, ഗാനഗന്ധർവൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മിന്നൽ മുരളിയിൽ ബിൻസി എന്ന കഥാപാത്രമായി തിളങ്ങി. നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. സംവിധായകൻ റാഫിയുടേതാണ് തിരക്കഥ.വിഷ്ണു നാരായണൻ ഛായാഗ്രഹണവും വി.സാജൻ എഡിറ്റിംഗും നിർവഹിക്കുന്നു.

. വിനായക് ശശികുമാറിന്റെ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ ഈണം പകരുന്നു.പ്രൊഡക്ഷൻ കൺട്രോളർ - ഡിക്സൻ പൊടുത്താസ്.വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി. മത്തായി നിർമ്മാണം. പി.ആർ. ഒ

വാഴൂർ ജോസ്.

Advertisement
Advertisement