ചാർമിള ആക്ഷൻ വേഷത്തിൽ കുറുനരി
ചാർമിള ആദ്യമായി ആക്ഷൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുറുനരി ഹാരിസ് കെ .ഇസ്മയിൽ രചനയും സംവിധാനവും നിർവഹിക്കുന്നു. കരുനാഗപ്പള്ളിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ വിഷ്ണു ജി .നാഥ് , ബിജി ബിജു എന്നിവരാണ് നായകനും നായികയും.എൻ .എം ബാദുഷ, നാരായണൻ കുട്ടി, വഞ്ചിയൂർ പ്രവീൺ കുമാർ, ആലപ്പി സുദർശൻ എന്നിവർക്കൊപ്പം പുതുമുഖങ്ങളായ സിജോ സജാദ്, ദീപ്തി മനോജ്,വിഷ്ണു കെ .സി, പ്രദീപ്,മുഹ്സിൻ ബാപ്പു,ഷിബു വിളവിനാൽ, അജു ജോർജ് വർഗീസ്,അസ്മിൻ സുധീർ, അമ്പിളി, ചിപ്പി തിലകൻ തുടങ്ങിയവരും അഭിനയിക്കുന്നു. സ്കൈ ബ്ലൂ പിക്ചേഴ്സിന്റെ ബാനറിൽവിഷ്ണു ജി. നാഥ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ലിപിൻ നാരായണൻ നിർവഹിക്കുന്നു.പി. ആർ. ഒ എ .എസ് ദിനേശ്.