മീര ജാസ്‌മിനും നരേനും വീണ്ടും

Saturday 01 April 2023 2:52 AM IST

മീ​ര​ ​ജാ​സ്മി​നും​ ​ന​രേ​നും​ ​വീ​ണ്ടും​ ​ഒ​രു​മി​ക്കു​ന്നു.​ ​എം.​ ​പ​ദ്‌​മ​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ഇ​രു​വ​രും​ ​ഒ​രു​മി​ക്കു​ന്ന​ത്.​ ​ശ​ക്ത​മാ​യ​ ​ക​ഥാ​പാ​ത്ര​മാ​ണ് ​പ​ദ്‌​മ​കു​മാ​റി​ന്റെ​ ​ചി​ത്ര​ത്തി​ൽ​ ​മീ​ര​യെ​ ​കാ​ത്തി​രി​ക്കു​ന്ന​ത്.​ഉ​ട​ൻ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​കൂടുതൽ ​വി​വ​ര​ങ്ങ​ൾ​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ഉ​ട​ൻ​ ​പ്ര​ഖ്യാ​പി​ക്കും.​ ​പ​ട​ച്ചോ​നേ​ ​ഇ​ങ്ങ​ള് ​കാ​ത്തോ​ളീ​ ​എ​ന്ന​ ​ചി​ത്ര​ത്തി​നു​ശേ​ഷം​ ​ര​ഞ്ജി​ത് ​മ​ണ​മ്പ്ര​ക്കാ​ട്ട് ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​എം.​ ​പ​ദ്‌​മ​കു​മാ​റി​ന്റെ​ ​ജോ​സ​ഫി​ലൂ​ടെ​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നാ​യി​ ​ചു​വ​ടു​വ​ച്ച​ ​ര​ഞ്ജി​ൻ​ ​രാ​ജാ​ണ് ​സം​ഗീ​തം.​ ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ട് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​മ​ല​യാ​ളി​ ​പ്രേ​ക്ഷ​ക​രു​ടെ​ ​പ്രി​യ​പ്പെ​ട്ട​ ​ചി​ത്ര​മാ​യ​ ​അ​ച്ചു​വി​ന്റെ​ ​അ​മ്മ​യി​ൽ​ ​അച്ചു ​ ​​ഇജോ​ എന്നീ കഥാപാത്രങ്ങളായി തി​ള​ങ്ങി​യ​വ​രാ​ണ് ​മീ​ര​ ​ജാ​സ്മി​നും​ ​ന​രേ​നും.​ ​മി​ന്നാ​മി​ന്നി​ക്കൂ​ട്ടം,​ ​ഒ​രേ​ ​ക​ട​ൽ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലും​ ​ഒ​രു​മി​ച്ചി​ട്ടു​ണ്ട്.​ ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ട് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​മ​ക​ൾ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ജ​യ​റാ​മി​ന്റെ​ ​നാ​യി​ക​യാ​യി​ ​അ​ഭി​ന​യി​ച്ചാ​ണ് ​മീ​ര​ ​ജാ​സ്‌​മി​ന്റെ​ ​ര​ണ്ടാം​ ​വ​ര​വ്.​ ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ടും​ ​മീ​ര​യും​ ​ഒ​രു​മി​ക്കു​ന്ന​ ​അ​ഞ്ചാ​മ​ത്തെ​ ​ചി​ത്രം​ ​കൂ​ടി​യാ​യി​രു​ന്നു​ ​അ​ത്.​ 2016​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​പ​ത്തു​ ​ക​ല്പ​ന​ക​ളി​ലാ​ണ് ​മു​ഴു​നീ​ള​ ​വേ​ഷ​ത്തി​ൽ​ ​മീ​ര​ ​അ​വ​സാ​നം​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.​ 2018​ൽ​ ​റി​ലീ​സ് ​ചെ​യ്ത​ ​പൂ​മ​രം​ ​സി​നി​മ​യി​ൽ​ ​അ​തി​ഥി​ ​വേ​ഷ​ത്തി​ലും​ ​അ​ഭി​ന​യി​ച്ചി​രു​ന്നു.