ദി പോപ്സ് എക്സോസിസ്റ്റ് 7ന്
വത്തിക്കാനിലെ ചീഫ് എക്സോർസിസ്റ്റായ ഫാദർ ഗബ്രിയേൽ അമോർത്തിന്റെ യഥാർത്ഥ ജീവിത കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുറത്തിറങ്ങുന്ന ദി പോപ്പ്'സ് എക്സോസിസ്റ്റ് ഏപ്രിൽ 7ന് ലോകമെമ്പാടും റിലീസ് ചെയ്യും. അക്കാദമി അവാർഡ്-ജേതാവ് റസൽ ക്രോ ആണ് ചിത്രത്തിൽ ഫാദർ ഗബ്രിയേൽ അമോർത്തിനെ അവതരിപ്പിക്കുന്നത്. ദി പോപ്പ്'സ് എക്സോർസിസ്റ്റ് ക്രോവിന്റെ ആദ്യ ഹൊറർ സിനിമയാണ് . ജൂലിയസ് അവെരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡാനിയൽ സൊവാട്ടോ, അലക്സ് എസോ, ഫ്രാങ്കോ നീറോ എന്നിവരാണ് മറ്റു താരങ്ങൾ.എക്സോർസിറ്റായ ഒരു ആൺകുട്ടിയുടെ ഭയാനകമായ വസ്തുവകൾ അന്വേഷിക്കുകയും വത്തിക്കാൻ തീവ്രമായി മറച്ചുവയ്ക്കാൻ ശ്രമിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ഗൂഢാലോചന പുറത്തെടുക്കുകയം ചെയ്യുന്നതാണ് ഇതിവൃത്തം.
സോണി പിക്‌ചേഴ്‌സ് ടിവി എന്റർടെയ്ൻമെന്റ് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം എത്തിക്കുന്നു.