കൊവിഡ് കേസുകൾ 3000ത്തിന് മുകളിൽ തുടരുന്നു

Saturday 01 April 2023 1:18 AM IST

ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും പുതിയ കൊവിഡ് കേസുകളുടെ എണ്ണം 3000ത്തിന് മുകളിൽ. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 3,095 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.61ശതമാനമാണ്. കഴിഞ്ഞ ദിവസം 3095 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 15,208 ആയി.

അതേസമയം ഡൽഹിയിൽ കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അവലോകന യോഗം വിളിച്ചു. പരിഭ്രാന്തി വേണ്ടെന്നും പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമാണെന്നും യോഗത്തിന് ശേഷം കേജ്‌രിവാൾ പറഞ്ഞു. ജനിതക ശ്രേണീകരണപ്രവർത്തനങ്ങൾ പൂർണതോതിൽ നടക്കുന്നുണ്ട്. ഡൽഹിയിൽ 48ശതമാനം കേസുകളിലും എക്‌സ്.ബി.ബി1.16 വകഭേദമാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ 295 കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു.