കറികളിൽ രുചി കൂട്ടാൻ മാത്രമല്ല, കുരുമുളകിന്റെ ആരോഗ്യഗുണങ്ങൾ ഇതെല്ലാമാണ്
Saturday 01 April 2023 4:13 AM IST
കറികളുടെ രുചികൂട്ടാനും പനിക്കാലത്ത് ചുക്കു കാപ്പിയിലെ ചേരുവയും എന്നതിനപ്പുറം പല ആരോഗ്യമേന്മകളുമുണ്ട് കുരുമുളകിന് . ആന്റി ബാക്ടീരിയൽ , ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഏറെയുണ്ട്.
വിറ്റാമിൻ കെ, ഇ, എ, സി, ബി6, തയാമിൻ, റൈബോഫ്ലാവിൻ, മാംഗനീസ് എന്നിവയാണ് ആരോഗ്യഘടകങ്ങൾ.
കുരുമുളകിന്റെ ഉപയോഗം രോഗപ്രതിരോധശേഷി കൈവരിക്കാൻ സഹായിക്കും. ദഹനശക്തി വർദ്ധിപ്പിക്കാൻ മികച്ച ശേഷിയുണ്ട്. ശരീരത്തിലെ വിഷാംശത്തെ മൂത്രത്തിലൂടെ പുറന്തള്ളാനുള്ള കഴിവാണ് എടുത്തുപറയേണ്ടത്. നാം കഴിക്കുന്ന ആഹാരത്തിലെ പോഷകാംശങ്ങളെ ശരിയായി ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു കുരുമുളക്.