സുഡാനിൽ സ്വർണ ഖനി തകർന്നു: 14 മരണം

Saturday 01 April 2023 6:13 AM IST

ഖാർത്തൂം: വടക്കൻ സുഡാനിൽ സ്വർണ ഖനി തകർന്ന് 14 തൊഴിലാളികൾ മരിച്ചു. നിരവധി തൊഴിലാളികളെ കാണാനില്ല. 20 പേരെ പരിക്കുകളോടെ രക്ഷിക്കാനായി. മരണസംഖ്യ ഇനിയും ഉയർന്നേക്കും. ഈജിപ്ഷ്യൻ അതിർത്തിയോട് ചേർന്ന ജബേൽ അൽ - അഹ്‌മർ ഖനിയിലാണ് അപകടമുണ്ടായത്. പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് ഖനിയ്ക്ക് ചുറ്റുമുള്ള കുന്നിൻ ചെരിവുകളുടെ ഒരു ഭാഗം ഇടിഞ്ഞ് വീണതാണ് അപകടത്തിലേക്ക് നയിച്ചത്. 2021ൽ വെസ്റ്റ് കൊർഡോഫൻ പ്രവിശ്യയിലെ ഒരു സ്വർണ ഖനി തകർന്ന് 31 പേർ മരിച്ചിരുന്നു.