ഫ്രാൻസിസ് മാർപ്പാപ്പ ഇന്ന് ആശുപത്രി വിടും

Saturday 01 April 2023 6:13 AM IST

റോം : ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ഇന്ന് ആശുപത്രി വിട്ടേക്കാനായേക്കുമെന്ന് വത്തിക്കാൻ വക്താവ് അറിയിച്ചു. ബുധനാഴ്ചയാണ് മാർപ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കുന്ന ഓശാന ഞായർ പ്രാർത്ഥനകളിൽ അദ്ദേഹം പങ്കെടുക്കും. ബ്രോങ്കൈറ്റിസ് ബാധയ്ക്ക് 86കാരനായ മാർപ്പാപ്പയെ ആന്റിബയോട്ടിക് ചികിത്സയ്ക്ക് വിധേയമാക്കിയെന്നും ആരോഗ്യനില മെച്ചപ്പെട്ടതായും അധികൃതർ വ്യക്തമാക്കി.