നടൻ രാം ചരണിന്റെ പേരിൽ കോളേജ് വിദ്യാർത്ഥിനികളുടെ തമ്മിൽത്തല്ല്, അപകടമാകുമെന്ന് മനസിലായതോടെ ആൺകുട്ടികൾ പിടിച്ചുമാറ്റി

Saturday 01 April 2023 4:57 PM IST

സിനിമാ താരങ്ങളുടെ പേരിലുള്ള തമ്മിൽത്തല്ല് പുതുമയുള്ള കാര്യമല്ല. മലയാളത്തിൽ മാത്രമല്ല ഇന്ത്യയിലെ എല്ലാ ഭാഷകളിലുമുള്ള നായകന്മാർക്കു വേണ്ടിയും അവരുടെ ആരാധകർ തല്ലു കൂടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു തല്ലുമാല പുറത്തുവരികയാണ്. ഇത്തവണ കോളേജ് വിദ്യാർത്ഥികളാണ് പരസ്‌പരം തല്ലിയത്.

തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുന് വേണ്ടിയായിരുന്നു രണ്ട് പെൺകുട്ടികൾ തമ്മിൽ തല്ലിയത്. ഒഡീഷയിൽ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായിക്കഴിഞ്ഞു. അടിയുണ്ടായത് രാംചരണിന്റെ പേരിലാണെങ്കിലും എന്തായിരുന്നു കാരണമെന്ന് വ്യക്തമല്ല.

ചുറ്റിനും സഹപാഠികൾ കൂടി നിന്നെങ്കിലും ഒരാൾ പോലും പെൺകുട്ടികളെ പിടിച്ചു മാറ്റാൻ തയ്യാറായില്ല. മുടിയിൽ വലിച്ചിഴച്ചും കുത്തിപ്പിടിച്ചും ഇരുവരും ഫൈറ്റ് തുടർന്നു. ഒടുവിൽ സംഗതി അപകടമാകുമെന്ന് മനസിലായ ചില ആൺകുട്ടികൾ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.