മൂന്ന് നായികമാർക്കൊപ്പം,​ പദ്മിനി ലുക്കിൽ ചാക്കോച്ചൻ

Sunday 02 April 2023 6:00 AM IST

കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഡ്‌ഡെ സംവിധാനം ചെയ്യുന്ന പദ്മിനി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അപർണ ബാലമുരളി , മഡോണ സെബാസ്റ്റ്യൻ,വിൻസി അലോഷ്യസ് എന്നീ നായികമാർക്ക് ഒപ്പമുള്ള പോസ്റ്റർ കുഞ്ചാക്കോ ബോബൻ തന്നെയാണ് പു

റത്തിറക്കിയത്. കുഞ്ചാക്കോ ബോബൻ ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ചിത്രം കോമഡി ഡ്രാമയായിരിക്കും.ഭീമന്റെ വഴിക്കുശേഷം കുഞ്ചാക്കോ ബോബനും വിൻസി അലോഷ്യസും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്. കുഞ്ഞിരാമായണത്തിനു രചന നിർവഹിച്ച

ദീപു പ്രദീപ് ആണ് തിരക്കഥ. ഛായാഗ്രഹണം ശ്രീരാജ്. രവീന്ദ്രൻ. സംഗീതം ജേക്സ് ബിജോയ്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് നിർമ്മാണം. പി.ആർ.ഒ എ.എസ്. ദിനേശ്.