108 ആംബുലൻസിലെ പ്രസവം;രക്ഷകരായ ജീവനക്കാരെ ആദരിച്ചു

Sunday 02 April 2023 5:40 AM IST

ചിറയിൻകീഴ്: 108 ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം ഒരുക്കിയ ആംബുലൻസ് ജീവനക്കാരെ 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ആദരിച്ചു. കഠിനംകുളം ചാന്നാങ്കര സ്വദേശിനിയ്ക്ക് 108 ആംബുലൻസിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകാൻ രക്ഷകരായ ചിറയിൻകീഴ് താലൂക്കാശുപത്രി ആംബുലൻസ് പൈലറ്റ് ജി.വിഷ്ണു, എമർജൻസി ടെക്നീഷ്യൻ യു.പി വിഷ്ണു എന്നിവരെയാണ് സി.ഐ.ടി.യു സംസ്ഥാന കമ്മറ്റിയംഗം ആർ.സുഭാഷ് ഷാൾ അണിയിച്ചു ആദരിച്ചത്. സി.ഐ.റ്റി.യു ഏര്യാ കമ്മറ്റി പ്രസിഡന്റ് എം.മുരളി, സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഏരിയ വൈസ് പ്രസിഡന്റ് ജി.വ്യാസൻ,എച്ച്.എം.സി യൂണിയൻ സെക്രട്ടറി കെ.ശിവദാസ്,ലാ സെക്രട്ടറി ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.