തലസ്ഥാനത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം; പ്രതി പിടിയിൽ

Saturday 01 April 2023 8:57 PM IST

തിരുവനന്തപുരം: ലേഡീസ് ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി റെജിയാണ് പിടിയിലായത്. കുന്നുകുഴിയിലുള്ള ലേഡീസ് ഹോസ്റ്റലിന് മുന്നിലാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. തുമ്പ വിക്രം സാരാഭായ് സ്പേസ് സെന്ററിലെ ജീവനക്കാരനായ പ്രതിയെ മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്.

അതേസമയം സാമ്പത്തിക തട്ടിപ്പുകേസ് പ്രതിയ്ക്ക് കാട്ടാക്കട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വെച്ച് ഭാര്യയുടെ മർദ്ദനമേറ്റു . സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് ഭർത്താവും കൂട്ടുപ്രതിയായ സ്ത്രീയും കോടതിയിൽ എത്തിയത്. ഈ സമയം കോടതിയിൽ എത്തിയ ഭാര്യ ഇരുവരെയും ഒരുമിച്ച് കണ്ടു. ഇതിൽ പ്രകോപിതയായ അവർ കോടതി ഓഫീസ് മുറിയിൽ കയറി ഭർത്താവിനെ തല്ലുകയായിരുന്നു.

ഇന്ന് കോടതി നടപടി ആരംഭിച്ച് മിനിട്ടുകൾക്കകമായിരുന്നു ഈ സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ കോടതി നടപടികൾ തടസപ്പെട്ടു. തുടർന്ന് മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്ത് സ്‌റ്റേഷനിൽ എത്തിച്ചു. കല്ലയം സ്വദേശിനിയാണ് ഭാര്യ. ഭർത്താവ് കുടപ്പനക്കുന്ന് സ്വദേശിയാണ്.