സ്വന്തം വീട് രാഹുലിന് എഴുതി നൽകി വനിത നേതാവ്
Sunday 02 April 2023 1:24 AM IST
ന്യൂഡൽഹി: അയോഗ്യമാക്കപ്പെട്ടതിനെ തുടർന്ന് ഔദ്യോഗിക വസതി ഒഴിയാൻ നോട്ടീസ് ലഭിച്ച രാഹുലിന് സ്വന്തം വീട് എഴുതി നൽകി കോൺഗ്രസ് വനിത നേതാവ്. ഡൽഹിയിലെ സേവാദൾ നേതാവ് രാജ്കുമാരി ഗുപ്തയാണ് മംഗോൾപുരിയിലെ തന്റെ വീട് രാഹുലിന്റെ പേരിലേക്ക് മാറ്റാൻ തയ്യാറായത്. രാഹുലിന്റെ പേരിൽ തയ്യാറാക്കിയ പവർ ഒഫ് അറ്റോർണി രേഖകളും രാജ്കുമാരി പുറത്തുവിട്ടു. ലോക്സഭ സെക്രട്ടറിയേറ്റ് രാഹുലിന് വീട് ഒഴിയാൻ നോട്ടീസ് നൽകിയതിനെ തുടർന്ന് എന്റെ വീട് രാഹുലിന് എന്ന പേരിൽ കോൺഗ്രസ് ഒരു പ്രചരണ പരിപാടി ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് രാജ്കുമാരി വീട് എഴുതിവച്ചത്. നേരത്തെ യു.പിയിലെ കോൺഗ്രസ് നേതാവ് അജയ്റായ് എം.എൽ.എ വാരാണസിയിലെ വീട് രാഹുലിന് നൽകുന്നെന്ന് പറഞ്ഞിരുന്നു.