പുഴങ്കരബാലനാരായണൻ എൻഡോവ്‌മെന്റ് സമർപ്പണം 4 ന്

Sunday 02 April 2023 1:38 AM IST

തൃശൂർ: പുഴങ്കര ബാലനാരായണൻ സ്മാരക എൻഡോവ്‌മെന്റ് ജന്മഭൂമി തൃശൂർ ബ്യൂറോ ചീഫ് ടി.എസ്.നീലാംബരന് ഏപ്രിൽ നാലിന് സാഹിത്യ അക്കാഡമി ഹാളിൽ വൈകിട്ട് അഞ്ചിന് ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ള സമ്മാനിക്കും. 10,001 രൂപയും ഫലകവും അടങ്ങിയതാണ് അവാർഡ്. മുൻ എം.പി. അഡ്വ.സെബാസ്റ്റ്യൻ പോൾ, സാഹിത്യ അക്കാഡമി മുൻസെക്രട്ടറി ഡോ.പി.വി.കൃഷ്ണൻനായർ, അഡ്വ.കെ.കെ.അനീഷ്‌കുമാർ, യൂജിൻ മൊറോലി എന്നിവർ പങ്കെടുക്കും.

Advertisement
Advertisement