മാർപാപ്പ ആശുപത്രി വിട്ടു
Sunday 02 April 2023 6:45 AM IST
റോം: ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടു. ശ്വസന തടസം നേരിട്ടതിനെ തുടർന്ന് ബുധനാഴ്ചയാണ് അദ്ദേഹത്തെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ ആശുപത്രിവിട്ട അദ്ദേഹം ആശുപത്രി നേതൃത്വത്തെയും ആരോഗ്യ പ്രവർത്തകരെയും ആശിർവദിച്ച ശേഷമാണ് മടങ്ങിയത്. ഇന്ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കുന്ന ഓശാന ഞായർ പ്രാർത്ഥനകളിൽ അദ്ദേഹം പങ്കെടുക്കും.