നോർവെയിൽ ഹിമപാതം: നാല് മരണം

Sunday 02 April 2023 6:46 AM IST

ഓസ്‌ലോ: നോർവെയിൽ ഹിമപാതങ്ങളിൽ വിനോദസഞ്ചാരികൾ അടക്കം നാല് മരണം. ഒരു വീടും ധാന്യപ്പുരയും കടലിൽ ഒലിച്ചുപോയി. നോർവെയുടെ വടക്കൻ മേഖലകളിലാണ് വ്യാപക ഹിമപാതമുള്ളത്. ക്വാൽവിക്‌ഡാലെൻ താഴ്‌‌വരയിലെ ഹിമപാതത്തിൽപ്പെട്ട വിനോദസഞ്ചാരികളിൽ ഒരാൾ മരിച്ചു. ഇയാൾ ഇറ്റലിക്കാരനാണെന്നാണ് സൂചന. ട്രോംസോയിൽ മറ്റൊരു വിനോദസഞ്ചാരി മരിച്ചെങ്കിലും ഏത് രാജ്യത്ത് നിന്നുള്ളയാളാണെന്ന് വ്യക്തമല്ല. നിരവധി പേർക്ക് പരിക്കേറ്റു.