അങ്കണവാടിയിൽ വർക്കർ ഒഴിവ്.
Tuesday 04 April 2023 1:37 AM IST
കോട്ടയം . വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ളാലം ഐ സി ഡി എസ് പരിധിയിൽ വരുന്ന വിവിധ പഞ്ചായത്തുകളായ ഭരണങ്ങാനം, കടനാട്, കരൂർ, കൊഴുവനാൽ, മീനച്ചിൽ, മുത്തോലി, പാലാ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ അങ്കണവാടികളിൽ നിലവിലുള്ള വർക്കർ, ഹെൽപ്പർ തസ്തികയിലേക്കും തുടർന്ന് മൂന്നുവർഷത്തിനുള്ളിൽ വരാൻ സാദ്ധ്യതയുള്ള ഒഴിവുകളിലേക്കും അതത് പഞ്ചായത്ത്, പാലാ നഗരസഭ പരിധിയിൽ സ്ഥിരതാമസമാക്കിയവർക്ക് അപേക്ഷിക്കാം. 18 നും 46 നും ഇടയിൽ പ്രായമുള്ള വനിതകൾക്കാണ് അവസരം. ഏപ്രിൽ 19 ന് വൈകിട്ട് മൂന്നിനകം നൽകണം. ഫോൺ . 04 8222 46 98 0.