നിയമസഭ സമിതി സിറ്റിംഗ് 11 ന്.
Tuesday 04 April 2023 1:43 AM IST
കോട്ടയം . പതിനഞ്ചാം കേരള നിയമസഭയുടെ 2022 ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി യോഗം 11 ന് രാവിലെ 10 30 ന് കോട്ടയം കെ പി എസ് മേനോൻ ഹാളിൽ ചേരും. മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷനായ സമിതി ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പൊതുജനങ്ങൾ, ജനപ്രതിനിധികൾ, സഹകാരികൾ, സഹകരണ ജീവനക്കാർ, സഹകരണ സ്ഥാപനങ്ങളിലെ ബോർഡ്അംഗങ്ങൾ എന്നിവരിൽ നിന്ന് ബില്ലിലെ വ്യവസ്ഥകളിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും. ബില്ലും ഇതു സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ വെബ്‌സൈറ്റിൽ ലഭ്യമാണ്. ബില്ലിലെ വ്യവസ്ഥകളിൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാൻ താത്പര്യമുള്ളവർക്ക് നേരിട്ടോ രേഖാ മൂലമോ സമർപ്പിക്കാം.