മീര ജാസ്മിൻ, നരേൻ ചിത്രം ക്വീൻ എലിസബത്ത്

Tuesday 04 April 2023 2:04 AM IST

മീര ജാസ് മിൻ, നരേൻ എന്നിവർ വീണ്ടും ഒരുമിക്കുന്ന എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്വീൻ എലിസബത്ത് എന്ന് പേരിട്ടു.കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ ശ്വേത മേനോൻ ആണ് മറ്റൊരു പ്രധാന താരം. രമേശ് പിഷാരടി, വി.കെ.പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി,മല്ലിക സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ , ശ്രുതി രജനികാന്ത്,സാനിയ ബാബു, നീന കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്ര നായർ എന്നിവരാണ് മറ്റ് താരങ്ങൾ. കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളും ലൊക്കേഷനായിരിക്കും. വെള്ളം, അപ്പൻ, പടച്ചോനേ നിങ്ങള് കാത്തോളീ എന്നീ ചിത്രങ്ങൾക്കുശേഷം ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം.പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് നിർമ്മാണം. അർജുൻ ടി. സത്യൻ രചന നിർവഹിക്കുന്നു. ഛായാഗ്രഹണം ജിത്തു ദാമോദർ, സംഗീത സംവിധാനം, ബി.ജി,എം ഞ്ജിൻ രാജ്, പ്രൊഡക്ഷൻ കൺട്രോളർ ശിഹാബ് വെണ്ണല, പി .ആർ .ഒ : പ്രതീഷ് ശേഖർ, വാഴൂർ ജോസ്.