കുടുംബശ്രീ ലോഗോ മത്സരം

Tuesday 04 April 2023 12:00 AM IST

തൃശൂർ: കുടുബശ്രീയുടെ രജതജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് നിലവിലുള്ള ലോഗോ പരിഷ്‌കരിക്കുന്നതിനും ടാഗ് ലൈൻ തയ്യാറാക്കുന്നതിനും മത്സരം സംഘടിപ്പിക്കുന്നു. കുടുംബശ്രീ അംഗങ്ങൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം. 10,000 രൂപ വീതമാണ് സമ്മാനം. മേയ് 17ന് കുടുംബശ്രീ ദിനാഘോഷത്തോട് അനുബന്ധിച്ച് സമ്മാനം വിതരണം ചെയ്യും.

ലോഗോയും ടാഗ് ലൈനും ഇംഗ്‌ളീഷിലോ മലയാളത്തിലോ തയ്യാറാക്കാം. സുസ്ഥിര വികസനം സ്ത്രീ സമൂഹത്തിലൂടെ, നൂതന തൊഴിൽ സാദ്ധ്യതകൾ എന്നിങ്ങനെ കുടുംബശ്രീയുടെ വളർച്ചയും വികാസവും പ്രാധാന്യവും വ്യക്തമാക്കുന്നതും ഭാവിവികസന കാഴ്ചപ്പാടുകൾ ഉൾക്കൊള്ളുന്നതുമാകണം. ലളിതവും പ്രസക്തവുമാകണം സൃഷ്ടികൾ.

എൻട്രികൾ 15നകം എക്‌സിക്യൂട്ടിവ് ഡയറക്ടർ, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷൻ, ട്രിഡ ബിൽഡിംഗ്, മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം 695 011 എന്ന വിലാസത്തിൽ ലഭിക്കണം.

വിശദാംശങ്ങൾക്ക് www.kudumbashree.org/logo.