ഇൻസ്റ്റഗ്രാമിൽ 40 ലക്ഷം ഫോളോവേഴ്സുമായി ലിയോ ലുക്കിൽ വിജയ്
ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച് വിജയ് . രണ്ടുമണിക്കൂർ കൊണ്ട് 2 മില്യൺ ഫോളോവേഴ്സിനെ വിജയ് സ്വന്തമാക്കി. നിലവിൽ 40 ലക്ഷമാണ് വിജയ് യെ പിന്തുടരുന്നവർ. 'ഹലോ നൻപാസ് ആൻഡ് നൻപീസ് എന്ന് കുറിപ്പുമായി ലിയോ ലുക്കിലുള്ള ചിത്രമാണ് നടന്റെ ആദ്യ പോസ്റ്റ്. ആദ്യ പോസ്റ്റിന് 46 ലക്ഷം ലൈക്ക് ലഭിച്ചു. മലയാളി ആരാധകരും കമന്റ് ചെയ്തിട്ടുണ്ട്.സമൂഹ മാദ്ധ്യമത്തിൽ മറ്റൊരു റെക്കോർഡിട്ടു വിജയ്. 43 മിനിട്ടിനുള്ളിൽ ഏറ്റവും വേഗത്തിൽ ഒരു ദശലക്ഷം ഫോളോവേഴ്സ് എന്ന റെക്കോർഡ് ദക്ഷിണ കൊറിയൻ പോപ് ബാന്റായ ബി.ടി.എസ് താരം വിയ്ക്കാണ് . പിന്നിലെ 59 മിനിറ്റിൽ റെക്കോർഡിട്ടു ഹോളിവുഡ് താരം ആഞ്ജലീന ജോളിയും .99 മിനിട്ടിൽ ഈ നേട്ടം കൈവരിച്ച് മൂന്നാം സ്ഥാനത്താണ് വിജയ്.
വിജയ് യുടെ ഓഫീസാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. നിലവിൽ വിജയ് ആരെയും ഫോളോ ചെയ്യുന്നില്ല. നിരവധി താരങ്ങൾ വിജയ്ക്ക് സ്വാഗതം അറിയിച്ചു. ട്വിറ്റർ, ഫേസ്‌ബുക്ക് എന്നീ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിൽ വിജയ്ക്ക് പ്രൊഫൈലുകളുണ്ട്.