നിരോധിത പ്ലാസ്റ്റിക്ക് പിടിച്ചെടുത്തു.

Tuesday 04 April 2023 12:19 AM IST

ചങ്ങനാശേരി . ചങ്ങനാശേരി നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി. 220 കെ ജി നിരോധിത പ്ലാസ്റ്റിക് കവറുകൾ, ഡിസ്‌പോസിബിൾ പ്ലേറ്റ്, ഗ്ലാസ് എന്നിവ പിടിച്ചെടുത്ത് തുടർനടപടികൾ സ്വീകരിച്ചു. വരും ദിവസങ്ങളിലും നഗരസഭയുടെ നേതൃത്വത്തിൽ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. ഹെൽത്ത് സൂപ്പർവൈസർ സോൺ സുന്ദർ, സ്മിറേഷലാൽ, ദിവ്യ കൃഷ്ണ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ നിസാം, ജെബിത എന്നിവർ പങ്കെടുത്തു.