ഇന്ധന സെസിനെതിരെ നാണയം വിതരണം

Tuesday 04 April 2023 12:45 AM IST
ഇന്ധന സെസിനെതിരെ യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി സംഘിപ്പിച്ച, 2 രൂപ നാണയത്തുട്ടുകൾ എ.എ. ഷുക്കൂർ വിതരണം ചെയ്യുന്നു

ആലപ്പുഴ: ബഡ്ജറ്റ് നിർദ്ദേശ പ്രകാരം പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ ഇന്ധന സെസിനെതിരെ യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 2 രൂപ നാണയത്തുട്ടുകൾ വിതരണം ചെയ്തു പ്രതിഷേധിച്ചു. ജനറൽ ആശുപത്രി ജംഗ്ഷനിലെ പെട്രോൾ പമ്പിന് മുന്നിൽ നടന്ന പ്രതിഷേധം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.നൂറുദ്ദീൻ കോയ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ടി.എ. ഹാമിദ്, റഹിം വെറ്റക്കാരൻ, ജി. ജിനേഷ്, എ.ആർ. കണ്ണൻ,നിസാർ വെള്ളാപ്പള്ളി,ഉണ്ണി കൊല്ലം പറമ്പ്,ഷിജു താഹ, മുനീർ റഷീദ്,അൻസിൽ ജലീൽ,നൈസാം നജീം, വിഷ്ണു,മിഥിലാജ്,പ്രിൻസി,അസർ അസ്‌ലം,യാസീൻ റഫീഖ് എന്നിവർ നേതൃത്വം നൽകി