മെഡിക്കൽ ഹെലികോപ്റ്റർ തകർന്ന് രണ്ട് മരണം
Tuesday 04 April 2023 5:36 AM IST
വാഷിംഗ്ടൺ : യു.എസിലെ അലബാമയിൽ മെഡിക്കൽ ഹെലികോപ്റ്റർ തകർന്ന് രണ്ട് ആരോഗ്യ പ്രവർത്തകർ മരിച്ചു. പ്രാദേശിക സമയം, ഞായറാഴ്ച വൈകിട്ട് 5.30ഓടെ ഷെൽബി കൗണ്ടിയിലായിരുന്നു സംഭവം. ഇവിടെ ചെൽസി നഗരത്തിൽ ശ്വാസതടസ്സം നേരിട്ട ഒരു ഹൈക്കറെ രക്ഷിക്കാനായി പോകുന്ന വഴിയാണ് യൂറോകോപ്റ്റർ ഇ.സി 130 ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം ആരംഭിച്ചു.