ആലപ്പുഴയിൽ കഞ്ചാവ് വേട്ട, യുവാക്കൾ അറസ്‌റ്റിൽ

Tuesday 04 April 2023 7:45 AM IST

ആലപ്പുഴ: ചേർത്തലയിൽ കഞ്ചാവ് കച്ചവടം നടത്തിയ രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ആറ് കിലോ കഞ്ചാവ് പിടിച്ചെടുത്തു. മാരാരിക്കുളം കണിച്ചുകുളങ്ങര സ്വദേശി 24 വയസ്സുള്ള പ്രിജിത്തും, ചേർത്തല തെക്കുമുറി സ്വദേശി 26 വയസ്സുള്ള നിതിനുമാണ് അറസ്റ്റിൽ ആയത്. കൂടെയുണ്ടായിരുന്ന ശ്രീകാന്ത് എന്നയാളെ പിടികൂടുവാൻ സാധിച്ചിട്ടില്ല. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കയാണ്.

അന്യസംസ്ഥാനത്ത് നിന്നും കഞ്ചാവ് നാട്ടിലെത്തിച്ച് ആവശ്യക്കാർക്ക് എത്തിക്കുകയായിരുന്ന ഇവരെ ആലപ്പുഴ ആൻറി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം മഹേഷും പാർട്ടിയും, ആലപ്പുഴ എക്‌സൈസും സംയുക്തമായിട്ടാണ് വലയിലാക്കിയത്.


ആലപ്പുഴ എക്‌സൈസ് സ്‌ക്വഡ് പ്രിവന്റ്റ്റീവ് ഓഫീസർ സി.എൻ.ബിജുലാൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ എസ്.ദിലീഷ്,വിപിൻ വി കെ,കെ.റ്റി. കലേഷ് , അഗസ്റ്റിൻ ജോസ് , വനിതാ സിവിൽ എക്‌സൈസ് ഓഫീസറായ വി.രശ്മി എന്നിവരെ കൂടാതെ ഐ.ബി എക്‌സൈസ് ഇൻസ്‌പെക്‌ടർ എ. ഫെമിൻ, പ്രിവന്റീവ് ഓഫീസർമാരായ റോയ് ജേക്കബ്, ജി.അലക്‌സാണ്ടർ എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.

Advertisement
Advertisement