എന്ത് ധരിക്കണമെന്നത് എന്റെ ഇഷ്‌ടം, ഇത്തരത്തിലൊരു വിവാദം ആദ്യമായിട്ട്; മെട്രോയിലെ 'വൈറൽ യുവതിക്ക്' പറയാനുള്ളത്‌

Tuesday 04 April 2023 2:39 PM IST

ന്യൂഡൽഹി: അടിവസ്ത്രവും മിനിസ്‌കർട്ടും ധരിച്ച സ്ത്രീ മടിയിൽ ബാഗുമായി ട്രെയിനിൽ ഇരിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റിഥം ചനാന എന്ന യുവതിയാണ് ഇങ്ങനെയൊരു വേഷത്തിൽ ട്രെയിനിൽ യാത്ര ചെയ്തത്.

നിരവധി പേർ യുവതിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്‌തു. തനിക്കെതിരെ ഉയർന്നുവന്ന വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് റിഥം ചനാനയിപ്പോൾ. എന്തു വസ്ത്രം ധരിക്കണമെന്നത് തന്റെ ഇഷ്ടമാണെന്നും പക്ഷേ അദ്യമായിട്ടാണ് ഇത്തരത്തിലൊരു വിവാദമുണ്ടാകുന്നതെന്നും പത്തൊൻപതുകാരിയായ റിഥം ചനാന വ്യക്തമാക്കി. കുടുംബാംഗങ്ങളും അയൽക്കാരുമൊക്കെ തന്റെ വസ്‌ത്രധാരണത്തെ പരിഹസിക്കുകയാണെന്നും യുവതി കൂട്ടിച്ചേർത്തു.

യാത്രക്കാർ എല്ലാ സാമൂഹിക മര്യാദകളും പാലിക്കണമെന്നും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ വസ്ത്രം ധരിക്കരുതെന്നും കാണിച്ച് മെട്രോ പ്രസ്‌താവനയിറക്കിയിരുന്നു. ഇതിനുപിന്നാലെയാണ് യുവതി വിശദീകരണവുമായെത്തിയിരിക്കുന്നത്. പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് നഗരത്തിലാണ് യുവതി താമസിക്കുന്നത്.