സ്വിഫ്റ്റ് ബസ് അനുവദിക്കും.
Wednesday 05 April 2023 12:20 AM IST
പൊൻകുന്നം . കെ എസ് ആർ ടി സി പൊൻകുന്നം ഡിപ്പോയിൽ നിന്ന് നടത്തിവരുന്ന പൊൻകുന്നം പാണത്തൂർ സർവീസിന് രണ്ട് കെ സ്വിഫ്റ്റ് ബസ് അനുവദിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ചീഫ് വിപ്പ് എൻ ജയരാജ് അറിയിച്ചു. നാല് പതിറ്റാണ്ടിലധികമായി മെച്ചപ്പെട്ട രീതിയിൽ സർവീസ് നടത്തിവരുന്നതും പൊൻകുന്നം ഡിപ്പോയുടെ വരുമാനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സർവീസാണിത്. പുതിയ ബസുകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് ഗതാഗതമന്ത്രിയ്ക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഉറപ്പ് ലഭിച്ചത്. നടപടികൾ പൂർത്തിയാക്കി എത്രയും വേഗം പുതിയ ബസുമായി സർവീസ് തുടരുമെന്ന് ജയരാജ് അറിയിച്ചു.