വോളിബാൾ കോച്ചിംഗ്.

Wednesday 05 April 2023 12:30 AM IST

വാഴൂർ . കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ പുറപ്പാടിന്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള വോളിബാൾ കോച്ചിംഗ് ക്യാമ്പ് വാഴൂർ ഗ്രാമപഞ്ചായത്ത് ഫ്‌ളെറ്റ്‌ ലൈറ്റ് സ്റ്റേഡിയത്തിൽ 17 മുതൽ മേയ് 2 വരെ നടക്കും. 17 വയസ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകും. വാഴൂർ ഗ്രാമപഞ്ചായത്തും നോവൽറ്റി ക്ലബും സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.40 കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം നൽകുന്നത്. ക്യാമ്പിൽ കുട്ടികളുമായി സംസാരിക്കാൻ രാജ്യാന്തര താരങ്ങൾ എത്തും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി സെലക്ഷൻ ദിവസം കൊണ്ടുവരണം. ഫോൺ . 94 95 70 54 14, 94 47 57 30 52.