ഭൂജല വകുപ്പ് പദ്ധതികൾ.

Wednesday 05 April 2023 12:47 AM IST

കോട്ടയം . ഈ സാമ്പത്തികവർഷത്തിൽ ഭൂജല വകുപ്പിന് കീഴിൽ ജില്ലയിൽ നടപ്പാക്കിയത് 43.82 ലക്ഷം രൂപയുടെ പദ്ധതികൾ. മുണ്ടക്കയം, പാറത്തോട്, രാമപുരം ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ നടപ്പാക്കുന്നത്. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് 31ാം മൈലിൽ മുണ്ടമറ്റം കുടിവെള്ള പദ്ധതി ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്തു. രാമപുരം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന കൊണ്ടാട് മിനി ജല വിതരണ പദ്ധതിയുടെ നവീകരണത്തിനും വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനുമായി 16 ലക്ഷം രൂപ ചെലവഴിച്ചു. 350 കുടുംബങ്ങൾ ഗുണഭോക്താക്കളായിട്ടുള്ള പദ്ധതി ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. പാറത്തോട് ഗ്രാമ പഞ്ചായത്തിലെ മഹാത്മ നഗർ മിനി ജലവിതരണ പദ്ധതിയുടെ വിപുലീകരണത്തിനായി 15.42 ലക്ഷം രൂപയാണ് ചെലവിടുന്നത്.