റസിഡന്റ് ട്യൂട്ടർ ഒഴിവ്.

Wednesday 05 April 2023 12:52 AM IST

കോട്ടയം . കാഞ്ഞിരപ്പള്ളി ഐ ടി ഡി പി ഓഫീസിന് കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 2023 - 24 അദ്ധ്യയന വർഷത്തേക്ക് റസിഡന്റ് ട്യൂട്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബി എഡുമാണ് യോഗ്യത. പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ടവർക്ക് ഇന്റർവ്യൂവിന് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ ബയോഡേറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും 20 ന് വൈകിട്ട് അഞ്ചിനകം പ്രോജക്ട് ഓഫീസർ, ഐ ടി ഡി പി കാഞ്ഞിരപ്പള്ളി, മിനി സിവിൽ സ്റ്റേഷൻ രണ്ടാം നില കാഞ്ഞിരപ്പള്ളി, 686507 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ അയക്കണം.