കമൽഹാസനൊപ്പം വീണ്ടും കാളിദാസ് ജയറാം
Wednesday 05 April 2023 2:44 AM IST
ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2വിൽ കാളിദാസ് ജയറാമും. ചിത്രത്തിന്റെ തായ്ലൻഡ് ഷെഡ്യൂളിൽ കാളിദാസ് ജോയിൻ ചെയ്തു. ഷങ്കറിനൊപ്പം നിൽക്കുന്ന ചിത്രം കാളിദാസ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. കമൽഹാസൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച വിക്രത്തിൽ മകന്റെ വേഷമാണ് കാളിദാസ് അവതരിപ്പിച്ചത്. പുത്തം പുതുകാലൈ, പാവ കഥൈകൾ തുടങ്ങിയ ആന്തോളചിത്രങ്ങളിലൂടെ തമിഴിൽ കാളിദാസ് തിളങ്ങുന്ന സമയത്താണ് വിക്രത്തിന്റെ ഭാഗമായത്.
അതേസമയം കാജൽ അഗർവാൾ, രാകുൽ പ്രീത്‌സിംഗ്, പ്രിയ ഭവാനി ശങ്കർ, ബോബി സിംഹ, സിദ്ധാർത്ഥ്, സമുദ്രക്കനി, ഗുരുസോമസുന്ദരം തുടങ്ങി വൻ താരനിര ഇന്ത്യൻ 2 വിൽ അണിനിരക്കുന്നു.
രാജ്കമൽ ഫിലിംസിന്റെ ബാനറിൽ കമൽഹാസനും ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരനും റെഡ് ജയന്റ് മുവീസിന്റെ ബാനറിൽ ഉദയനിധി സ്റ്റാലിനും ചേർന്നാണ് നിർമ്മാണം.