അരുൺ വിജയ് യുടെ മിഷൻ ചാപ്ടർ 1ലൈക പ്രൊഡക്ഷൻസിന്
അരുൺ വിജയ് യെ നായകനാക്കി വിജയ് സംവിധാനം ചെയ്യുന്ന മിഷൻ ചാപ്ടർ 1 എന്ന ചിത്രത്തിന്റെ നിർമ്മാണം ലൈക പ്രൊഡക്ഷൻസ് ഏറ്റെടുത്തു.ബ്രഹ്മാണ്ഡ ചിത്രങ്ങളായ 2.0 , പൊന്നിയിൻ സെൽവൻ എന്ന ചിത്രങ്ങൾ നിർമിച്ച ലൈക പ്രൊഡക്ഷൻസ് ടീം ചാപ്ടർ 1 കണ്ടതിനെ തുടർന്നാണ് നിർമ്മാണം ഏറ്രെടുത്തത്.നാലു ഭാഷകളിൽ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. ചിത്രത്തിന്റെ ട്രെയിലർ, ഓഡിയോ, തിയേറ്റർ റിലീസ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടും.എമി ജാക്സൻ ഇടവേളയ്ക്കുശേഷം തമിഴിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ്. ജയിൽ ഗാർഡിന്റെ വേഷത്തിലാണ് എമി . മലയാളി താരം നിമിഷ സജയൻ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. അഭി ഹസൻ, ഭരത് ബോപ്പണ്ണ, ബേബി ഇയാൽ, വിരാജ് എസ്, ജേസൻ ഷാ എന്നിവരാണ് മറ്റ് താരങ്ങൾ.നിർമാണം - സുബാസ്കരൻ, എം രാജശേഖർ , എസ്. സ്വാതി. സന്ദീപ് കെ വിജയ് ഛായാഗ്രഹണം നിർവഹിക്കുന്നു.കഥ, തിരക്കഥ - എ മഹാദേവ് സംഭാഷണം - വിജയ്. ജി.വി പ്രകാശ് കുമാർ ആണ് സംഗീത സംവിധാനം. ആക്ഷൻ - സ്റ്റണ്ട് സിൽവ , കലാ സംവിധാനം - ശരവണൻ വസന്ത് , വസ്ത്രാലങ്കാരം - രുചി മുനോത്, മേക്കപ്പ് - പട്ടണം റഷീദ്, പി.ആർ .ഒ ശബരി.