കോട്ടയിൽപാണി ശുദ്ധജല പദ്ധതിക്ക് ശാപമോക്ഷം

Wednesday 05 April 2023 3:45 AM IST

ഇടവ: രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ഇടവ ഗ്രാമപഞ്ചായത്തിലെ സ്വപ്നപദ്ധതിയായ കോട്ടയിൽപാണി ശുദ്ധജല പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ നാടിന് സമർപ്പിച്ചു. അഡ്വ.വി.ജോയ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻകാല ഉദ്യോഗസ്ഥരുടെ അലംഭാവം കാരണമാണ് കോട്ടയിൽപാണി ശുദ്ധജലപദ്ധതി ഇഴഞ്ഞു നീങ്ങിയതെന്ന് അഡ്വ.വി.ജോയി എം.എൽ.എ ചൂണ്ടിക്കാട്ടി. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക്,വൈസ് പ്രസിഡന്റ് ശുഭ ആർ.എസ്.കുമാർ, വർക്കല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സീനത്ത്,വാർഡ് മെമ്പർമാരായ റിയാസ് വഹാബ്,ഹർഷദ് സാബു,നസീഫ്.എം, ജെസി.ആർ,പുത്‌ലി ഭായി, ബിന്ദു.സി, വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ബൈജു.എസ്,അസിസ്റ്റന്റ് എൻജിനിയർ ജിഷ എസ്.ജി,ഇടവ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷീജമോൾ എൻ.ആർ തുടങ്ങിയവർ പങ്കെടുത്തു.

പദ്ധതിയുടെ ആകെ അടങ്കൽത്തുക ഒരു കോടി 62 ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. പഞ്ചായത്തിലെ മാന്തറ,ഓടയം, അഞ്ചുമുക്ക്,സംഘംമുക്,ഇടവ ഹൈസ്‌കൂൾ തുടങ്ങിയ ഭാഗങ്ങളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമായി മാറുകയാണ് കോട്ടയിൽപാണി ശുദ്ധജല പദ്ധതി.