വേനൽ മഴയിൽ തലസ്ഥാനത്ത് വ്യാപക നാശം
Wednesday 05 April 2023 1:09 AM IST
കാട്ടാക്കട:തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പെയ്ത വേനൽ മഴയിൽ വ്യാപക നാശം.മണിക്കൂറോളം കാറ്റും മഴയും നീണ്ടു. പലേടത്തും റോഡുകൾ നിറഞ്ഞൊഴുകി ഗതാഗതം തടസപ്പെട്ടു.കുറ്റിച്ചൽ,ആര്യനാട് ,പൂവച്ചൽ, പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി .പലേടത്തും വാഴ,പച്ചക്കറി കൃഷിക്കും നാശമുണ്ട് . പൂവച്ചൽ പഞ്ചായത്തിലെ ആനാകോട് , പുളിങ്കോട് പ്രദേശത്ത് കാറ്റ് വലിയ നാശം വിതച്ചു.പുളിങ്കോട് സ്വദേശി ജനാർദ്ദനൻ നായരുടെ വാഴതോട്ടത്തിലെ നൂറോളം വാഴകൾ ഒടിഞ്ഞുവീണു.പൂത്തുലഞ്ഞുനിന്ന മാവും, മറ്റ് ഫലവൃക്ഷങ്ങളുമൊക്കെ കൊമ്പുകൾ ഒടിഞ്ഞും പൂക്കൾ കൊഴിഞ്ഞ് നാശം വന്നു.