ബ്രഹ്മസ്ഥാന മഹോത്സവം ഏപ്രിൽ 9 നും 10നും

Tuesday 04 April 2023 9:11 PM IST

തൃശൂർ: ശ്രീമാതാ അമൃതാനന്ദമയി പ്രാണ പ്രതിഷ്ഠ നടത്തിയ അയ്യന്തോൾ പഞ്ചിക്കലിലെ ബ്രഹ്മസ്ഥാന ക്ഷേത്ര വാർഷിക മഹോത്സവം ഏപ്രിൽ 9 നും 10നും ആഘോഷിക്കും. ഒമ്പതിന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഉദയാസ്തമയ പൂജ, രാവിലെ 10ന് നവഗ്രഹപൂജ, വൈകിട്ട് ആറിന് ശനിദോഷ നിവാരണ പൂജ, ബ്രഹ്മചാരി അമോഘാമൃത ചൈതന്യയുടെ നേതൃത്വത്തിൽ പ്രത്യേക കലശങ്ങളിൽ പൂജ.

പത്തിന് പുലർച്ചെ 5.30ന് ഗണപതി ഹോമം, ഉദയാസ്തമയ പൂജ, രാവിലെ 7.30ന് രാഹുദോഷ നിവാരണ പൂജ, ബ്രഹ്മചാരി അമോഘാമൃത ചൈതന്യ, രാവിലെ 9.30ന് നവകം, പഞ്ചഗവ്യം, 108 കലശപൂജ , ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 5ന് സ്വാമി വിവേകാമൃതാനന്ദപുരിക്ക് സ്വീകരണം, തുടർന്ന് മഹാസർവൈശ്വര്യ പൂജ, സ്വാമിയുടെ അനുഗ്രഹപ്രഭാഷണം, ഭക്തിഗാനസുധ, മംഗളാരതി, പ്രസാദവിതരണം, അന്നദാനത്തോടെ സമാപനം. പൂജ ബുക്കിംഗിന് ഫോൺ : 8848262093.