കേര കർഷക സമര സംഗമം
തൃശൂർ: കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയും കർഷക യൂണിയനും ചേർന്ന് തൃശൂരിൽ സംസ്ഥാന കേര കർഷക സമര സംഗമം നടത്തും. 10ന് 3ന് സാഹിത്യ അക്കാഡമി അങ്കണത്തിൽ ഒരുക്കുന്ന കർഷക രക്തസാക്ഷി മണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തും. അക്കാഡമി ഹാളിൽ നടക്കുന്ന നാളികേര കർഷക സെമിനാറിന് ടി.കെ.ജോസ് നേതൃത്വം നൽകും. 11ന് 2ന് റീജ്യണൽ തിയേറ്ററിൽ നടക്കുന്ന സമര സംഗമം പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ അദ്ധ്യക്ഷത വഹിക്കും. തെരഞ്ഞെടുക്കപ്പെട്ട കർഷക പ്രതിനിധികൾ പങ്കെടുക്കും. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ അവഗണനയ്‌ക്കെതിരെയും നാളികേര കർഷകർക്ക് ആത്മവിശ്വാസം പകരാനും കൂടിയാണ് പാർട്ടി സമര സംഗമം നടത്തുന്നതെന്ന് വൈസ് ചെയർമാൻ എം.പി.പോളി, ജില്ലാ പ്രസിഡന്റ് സി.വി.കുര്യാക്കോസ്, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ എന്നിവർ പറഞ്ഞു.