പുതിയ നികുതി നിരക്ക് പിൻവലിക്കണം

Wednesday 05 April 2023 12:48 AM IST

ആലപ്പുഴ : ചെക്ക് പോസ്റ്റുകളിൽ അഡ്മിനിസ്‌ട്രേഷൻ ചാർജ് എന്ന പേരിൽ, അന്യസംസ്ഥാനത്തുനിന്നും കൊണ്ടുവരുന്ന കോഴി, താറാവ്,കാട എന്നിവയ്ക്ക് ഏർപ്പെടുത്തിയ പുതിയ നികുതി നിരക്ക് പിൻവലിക്കണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് ഉദ്യോഗസ്ഥ തലത്തിൽ അഴിമതിക്ക് കളം ഒരുക്കുമെന്നും കേരളത്തിലെ പൗൾട്രി കർഷകരെ പ്രതികൂലമായി ബാധിക്കുമെന്നും കർഷകരെയും കച്ചവടക്കാരെയും ദ്രോഹിക്കുന്ന സർക്കാർ ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്നും ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ധനകാര്യ വകുപ്പ് മന്ത്രിക്കുംമൃഗസംരക്ഷണ വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയതായി സംസ്ഥാന പ്രസിഡൻറ് താജുദ്ദീനും ജനറൽ സെക്രട്ടറി എസ്.കെ.നസീറും ട്രഷറർ രവീന്ദ്രനും പറഞ്ഞു.