പ്‌ളസ്ടു വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ
Wednesday 05 April 2023 1:53 AM IST
പെരുമ്പാവൂർ: പ്‌ളസ്ടു വിദ്യാർത്ഥിനി വീടിന്റെ ടെറസിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ. നെടുങ്കണ്ണി ആലിയാട്ടുകുടിയിൽ വീട്ടിൽ റെന്നികുര്യാക്കോസിന്റെയും സീമ റെന്നിയുടെയും മകൾ ഫേബ റെന്നി (18)യാണ് മരിച്ചത്.
വേങ്ങൂർ മാർ കൗമ സ്‌കൂളിൽ പ്‌ളസ്ടു വിന് പഠിച്ചിരുന്ന ഫേബ ഇന്നലെ രാവിലെ താടിയിലെ മുറിവ് ഡ്രസ് ചെയ്യുവാൻ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ പോയിരുന്നു. രാവിലെ10 മണിയോടെ തിരിച്ചെത്തിയ ഡ്രസ് മാറാൻ മുറിയിൽ കയറിയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങിയെത്താതിരുന്നതിനെ ത്തുടർന്ന് മാതാവ് മുറിയിൽ ചെന്നു നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങി യ നിലയിൽകണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംസ്‌കാരം ഇന്ന് (ബുധൻ) ഉച്ചയ്ക്ക് 2മണിക്ക് വേങ്ങൂർ മോർ കൗമ പള്ളി സെമിത്തേരിയിൽ. സഹോദരൻ: ഫൈസൽ റെന്നി.