ജോൺ എബ്രഹാം ചരമവാർഷികം
Wednesday 05 April 2023 1:05 AM IST
കുട്ടനാട് : ചലച്ചിത്രകാരൻ ജോൺ എബ്രഹാമിന്റെ 36ാമത് ചരമവാർഷികാചരണം മേയ് 1 മുതൽ 31വരെ ജോൺ എബ്രഹാം സ്മാരക സമിതിയുടെ നേതൃത്വത്തിൽ നടക്കും കലാകാരന്മാരെ ആദരിക്കൽ, അനുസ്മരണ പ്രഭാഷണം വിവിധ മത്സരങ്ങൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കാൻ സമിതി യോഗം തീരുമാനിച്ചു. മംഗലശ്ശേരി പത്മനാഭൻ അദ്ധ്യക്ഷനായി. കെ സി രമേഷ് കുമാർ, അഗസ്റ്റിൻ ജോസ്, എം.പി.പ്രതിഭ, അലക്സ് നെടുമുടി, ടി.എസ്.പ്രദീപ്കുമാർ, പി.കെ.വിനോദ്കുമാർ തുടങ്ങിയവർ സംസാരിച്ചു. മംഗലശ്ശേരി പത്മനാഭൻ (ചെയർമാൻ), കെ.സി.രമേശ് കുമാർ (ജനറൽ കൺവീനർ) എന്നിവരടങ്ങുന്ന സമിതിയെയും തിരഞ്ഞെടുത്തു .