കേരള കോൺഗ്രസ് പ്രതിഷേധം
Wednesday 05 April 2023 1:06 AM IST
അമ്പലപ്പുഴ : കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നയങ്ങളിൽ കേരള കോൺഗ്രസ് (എം ) അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് നസീർ സലാമിന്റെ അദ്ധ്യ ക്ഷതയിൽ കൂടിയ യോഗം ജില്ലാ പ്രസിഡന്റ് വി. സി. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷസ്വരങ്ങളെ നിശബ്ദമാക്കാനുള്ള സംഘപരിവാർ ശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രാഹുൽ ഗാന്ധിയെ തിടുക്കപ്പെട്ടു ലോക്സഭയിൽ നിന്നും പുറത്താക്കിയ നടപടിയെന്ന് യോഗം വിലയിരുത്തി. ജില്ലാ സെക്രട്ടറിമാരായ അഡ്വ. പ്രദീപ് കൂട്ടാല, എം.എസ്.നൗഷാദ് അലി, ഷീൻ സോളമൻ, എ.എ.ജലീൽ, നിസാം വലിയകുളം, സിബിച്ചൻ കൂട്ടുകാരൻ തുടങ്ങിയവർ സംസാരിച്ചു.