ദുരിതാശ്വാസനിധിയിൽ നിന്ന് സഹായം

Tuesday 04 April 2023 10:07 PM IST

കണ്ണൂർ: കോർപറേഷൻ മേയറുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 59 പേർക്കായി 5,36,500 രൂപയുടെ ധനസഹായം വിതരണം ചെയ്തു. കോർപറേഷൻ കൗൺസിൽ ഹാളിൽ മേയർ അഡ്വ.ടി.ഒമോഹനനാണ് ധനസഹായം വിതരണം ചെയ്തത്.

ഈ സഹായം ദുരിതബാധതരായ ആളുകളുടെ ബുദ്ധിമുട്ടിന് പൂർണ്ണ പരിഹാരമാവുകയില്ലെങ്കിലും അവർക്ക് ചെറിയ ആശ്വാസമെങ്കിലും നൽകുക എന്നതാണ് കോർപറേഷൻ ഉദ്ദേശിക്കുന്നതെന്ന് മേയർ പറഞ്ഞു. ഉദാരമതികളായ ആളുകളിൽ നിന്ന് കൂടുതൽ സഹായം ലഭ്യമായാൽ കൂടുതൽ പേർക്ക് സഹായം നൽകുവാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ.ഷബീന , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുരേഷ്ബാബു എളയാവൂർ, പി.ഷമീമ , സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ കൗൺസിലർമാരായ മുസ്ലീഹ് മഠത്തിൽ, ടി.രവീന്ദ്രൻ, വി.കെ.ഷൈജു തുടങ്ങിയവർ സംസാരിച്ചു.കൗൺസിൽ അധികാരത്തിൽ വന്നതിന്‌ ശേഷം ഇതുവരെ257 പേർക്കായി 21 ലക്ഷത്തിലധികം രൂപയുടെ ധനസഹായം വിതരണം ചെയ്തിട്ടുണ്ട്.