പോക്‌സോ കേസിലെ പ്രതിയെ വെറുതെവിട്ടു

Wednesday 05 April 2023 12:07 AM IST

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാരോപിച്ച് കായംകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ ഹരിപ്പാട് അതിവേഗ സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി എസ് സജികുമാർ വെറുതെ വിട്ടു. മലപ്പുറം സ്വദേശി അബ്ദുൽ സലാമിനെയാണ് (34) കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയത്. പോക്‌സോ നിയമപ്രകാരവും പട്ടികജാതി-പട്ടികവർഗ (അതിക്രമം തടയൽ) നിയമപ്രകാരവും ആണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിക്ക് വേണ്ടി ആലപ്പുഴ ബാറിലെ അഭിഭാഷകരായ അഡ്വ. ശ്രീജേഷ് ബോൺസലെ, അഡ്വ. പി.എ.സമീർ എന്നിവർ കോടതിയിൽ ഹാജരായി